Friday, July 1, 2011

സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസം

സ്വാശ്രയ കോളേജ് മാനേജ്മെന്റിന്റെ മുമ്പില്‍ മുട്ട് മടക്കേണ്ട അവസ്ഥക്ക് കാരണക്കാര്‍ തങ്ങളല്ല, മറ്റവന്‍മാരാണ് എന്ന് ഇടതും വലതും അവരുടെ ഇളമുറക്കാരും ഒരുപോലെ തമ്മില്‍ തമ്മില്‍ കുറ്റപ്പെടുത്തുന്നു. കോളേജ് നടത്തിക്കൊണ്ടു പാകാന്‍ വേണ്ടി വരുന്ന   ചെലവുകളെ കുറിച്ച് മാനേജ്മെന്റുകളും വചാലരാകുന്നു. പക്ഷെ ഈ കോളേജുകളില്‍ കിട്ടുന്ന വരുമാനത്തെ കുറിച്ച് ആരും പറയുന്നില്ല. കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ പൊതു ജനം നല്‍കേണ്ടി വരുന്ന ചികിത്സാ ചെലവ് ഏതു സ്വകാര്യ ആശുപത്രിയിലും നല്‍കേണ്ടി വരുന്നതില്‍ നിന്നും ഒട്ടും കുറവല്ലെന്ന് ആര്‍ക്കാണറിയാത്തത്?

ആദ്യത്തെ സ്വാശ്രയ കോളേജ് ഫീസ്‌ നിര്‍ണയ കമ്മിറ്റിയുടെ കാലാവുധിക്ക് ശേഷം അതിന്റെ അധ്യക്ഷനായിരുന്ന ജസ്റിസ് കെ ടി തോമസുമായുള്ള ഒരു അഭിമുഖം വായിക്കാനിടയായി. കര്‍ണാടകത്തിലെ ഒരു മെഡിക്കല്‍ കോളേജില്‍ (മണിപ്പാല്‍ ആണെന്നാണ്‌ എന്റെ ഓര്‍മ) അവരുടെ സംസ്ഥാനത്ത് നിന്നുള്ള വിദ്യാര്‍ഥികളുടെ വാര്‍ഷിക ഫീസ്‌ KG സ്കൂളുകളിലെ ഫീസിനെക്കാള്‍ കുറവായി കണ്ടപ്പോള്‍ അദ്ദേഹം അതിനെ കുറിച്ച് വിശദമായി അന്വേഷിച്ചു. സംഭവം സത്യമായിരുന്നു. ഒരു ആശുപത്രി ബെഡില്‍ നിന്നും വിവിധയിനങ്ങളിലായി ശരാശരി 700 രൂപയായിരുന്നു അവരുടെ അന്നത്തെ പ്രതിദിന വരുമാനം. (കേരളത്തിലെ ഫീസ്‌ നിര്‍ണയിക്കാനായി അദ്ദേഹം ഇവിടത്തെ മെഡിക്കല്‍ കോളേജുകളോട്, അവരുടെ സ്ഥാപനത്തില്‍ ഇത്തരത്തില്‍ പ്രതീക്ഷിക്കുന്ന പ്രതിദിന വരുമാനം ആവശ്യപ്പെട്ടിട്ട് ഒരാളും സഹകരിച്ചില്ല; ഇന്നും ആരും സഹകരിക്കില്ലെന്നുറപ്പ്‌) അതുകൊണ്ടാണ് അവര്‍ക്ക് അത്ര ചുരുങ്ങിയ ഫീസില്‍ കുട്ടികളെ പഠിപ്പിക്കാന്‍ സാധ്യമായത്‌. ഇത്തരത്തിലുള്ള അതിഭീമമായ വരുമാനമാണ് നമ്മുടെ നാട്ടിലെ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകളും ഇടതു-വലതു രാഷ്ട്രീയക്കാരും വിദ്യാര്‍ഥി നേതാക്കളും മൂടിവെക്കുന്നത്. ഇവരൊക്കെ ആരുടെ താല്പര്യ സംരക്ഷണത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ഇതില്‍ നിന്നൊക്കെ വ്യക്തമല്ലേ?

2 comments:

  1. പ്രസക്തമാണ് താങ്കളുടെ വ്യാകുലതകള്‍. പക്ഷെ.......

    (ഫോണ്ട് വളരെ ചെറുതാണ്. കുറച്ചു കൂടി വലുതാക്കാന്‍ ശ്രമിക്കൂ.
    ( തല്‍കാലം ctrl ഉം + ഉം കൂടി അമര്‍ത്തിപ്പിടിച്ചു അഡ്ജസ്റ്റ്‌ ചെയ്തു )

    ReplyDelete
    Replies
    1. ഞാൻ ബ്ലോഗ്‌ എഴുതാനായി ഒരു ശ്രമം നടത്തിയതാണ്. പിന്നീട് അത് തുടർന്നില്ല. ആത്മവിശ്വാസക്കുറവു തന്നെ കാരണം. പഴയ ആ ബ്ളോഗ് തുറന്നു നോക്കിയതും താങ്കളുടെ കമന്റ്‌ കണ്ടതും ഇപ്പോൾ മാത്രമാണ്. ആ കമന്റ്‌ എനിക്ക് പുതിയൊരു ഊർജം തരുന്നു. ബ്ളോഗ് എഴുത്ത് തുടരണം എന്നൊരു ഉൾവിളി തരുന്നതാണ് ആ കമന്റ്‌. നന്ദി.

      കൂട്ടത്തിൽ പറയട്ടെ താങ്കളുടെ ബ്ളോഗ് വായിക്കാം അഭിപ്രായം അറിയിക്കാം.

      Delete